
അലിഗഢ് പഠനകാലത്ത് ഒളിച്ചും മറച്ചും വായിച്ച വിശുദ്ധകൃതി. ഇതെന്നില്‍ പ്രണയവും കാമവും ജീവിതാസക്തിയും നിറച്ചു. രതിയുടെ മന്ദാരങ്ങള്‍ വിരിയിച്ച ഈ നോവല്‍ നിര്‍ബന്ധമായും ഏതു കാലത്തെയും സുന്ദരികളും സുന്ദരന്മാരും വായിച്ചിരിക്കേണ്ടതാണ്. – പുനത്തില്‍ കുഞ്ഞബ്ദുള്ള
വന്യമായ പ്രണയവും രതിയും നിറയുന്ന കാന്‍വാസില്‍ മനുഷ്യമനസ്സിന്റെ ആഴങ്ങളെ കടുംവര്‍ണങ്ങളില്‍ ചാലിക്കുന്ന നോവല്‍. അരയ്ക്കു താഴെ തളര്‍ന്ന ക്ലിഫോര്‍ഡ് പ്രഭുവിന്റെ ഭാര്യയായ ലേഡി ചാറ്റര്‍ലി പ്രഭ്വി തന്റെ
പ്രണയവും ജീവിതവും കണ്ടെത്തുന്നത് മെല്ലേഴ്സ് എന്ന തോട്ടക്കാരനിലാണ്. സ്നേഹവും കാമവും സ്ത്രീത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രഖ്യാപനമായി മാറുന്ന നോവലില്‍, ലേഡി ചാറ്റര്‍ലി വിക്ടോറിയന്‍
സദാചാരത്തിന്റെ കോട്ടകൊത്തളങ്ങളില്‍ വിള്ളല്വീഴ്ത്തുന്നു. ഉന്മാദത്തിന്റെ വക്കോളമെത്തുന്ന ആഘോഷങ്ങളില്‍ ശരീരവും ലൈംഗികതയും കാമവുമെല്ലാം പുനര്‍നിര്‍വചിക്കപ്പെടുന്നു.
കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി വായനക്കാരുടെ സിരകളില്‍ അഗ്നിയായിപ്പടര്ന്ന നോവല്‍.