
കൗമാരത്തിന്റെ നിഷ്കളങ്കമായ പ്രണയത്തില്‍, പ്രായത്തിന്റെ വേലിക്കെട്ടുകളെ മറികടന്ന് മനസ്സിനൊപ്പം ശരീരവും ഒന്നായിത്തീരാനുളള ത്വരയാണ് പത്മരാജന് രതിനിര്‍വ്വേദത്തിലൂടെ ഇതള്‍വിടര്‍ത്തുന്നത്. മനസ്സിന്റെ ആഴങ്ങളില്‍ അമര്‍ന്നിരിക്കുന്ന വികാരതൃഷ്ണകളുടെ ബഹിര്സ്ഫോടനം ഏറെ ഹൃദ്യമായി ഇതില്‍ ചിത്രീകരിച്ചിരിക്കുന്നു. നിഷ്കളങ്കമായ പ്രണയത്തിന്റെയും ശാരീരികാകര്‍ഷണത്തിന്റെയും ഉന്മാദങ്ങളില്‍പ്പെട്ട് സമൂഹത്തിന്റെ വേലിക്കെട്ടുകളെ മറികടക്കാന്‍ വെമ്പുന്ന യൗവനത്തിന്റെ ത്വരയുടെ ശക്തമായ ആവിഷ്കാരം .