
ദുഃഖമെന്ന പ്രതിഭാസത്തെക്കുറിച്ച് മനസ്സിലാക്കുവാൻ ശ്രമിക്കുക. എന്തുകൊണ്ടാണ് നിങ്ങളിത്രയ്ക്കും ദുഖിതനായിരിക്കുന്നത്? എന്തുകൊണ്ടാണ് ഇത്രയ്ക്കുമധികം ദുഃഖം? ഇന്നു നിങ്ങൾ ദുഖിക്കുന്നവനാണെങ്കിൽ, നാളെ നിങ്ങൾക്ക് സന്തോഷിക്കുവാനും ആനന്ദിക്കുവാനും കഴിയുമെന്ന് എങ്ങിനെയാണ് നിങ്ങൾക്കു ചിന്തിക്കുവാൻ കഴിയുക? ഇന്നത്തെ നിങ്ങളിൽ നിന്നാണ് നാളത്തെ നിങ്ങൾ വരുവാൻ പോകുന്നത്. നിങ്ങളുടെ എല്ലാ ഇന്നലെകളും നിങ്ങളുടെ ഇന്നും തമ്മിൽ കൂട്ടിയാൽ കിട്ടുന്നതാണ് നിങ്ങളുടെ നാളെയായിത്തീരുവാൻ പോകുന്നത്. ഇന്നു നിങ്ങൾ ദുഖിതനാണെങ്കിൽ നാളെയും നിങ്ങൾ ദുഖിതനായിരിക്കും... ദുഖത്തിന്റെ കാരണം കണ്ടെത്തണമെങ്കിൽ നിങ്ങളതിൽ നിന്നും ഒഴിഞ്ഞുമാറാതിരിക്കണം. അതിനെ മുഖാമുഖം ആഘോഷപൂർവം നേരിടുകതന്നെ വേണം. - ഓഷോ