
സഹോദരന്റെ ഗര്‍ഭം പേറുകയും ആകുഞ്ഞിനെ വളര്ത്തുകയുംചെയ്യേണ്ടിവന്ന ഒരു കവയിത്രി അവരുടെ കഥ നോവല്‍ രൂപത്തില്‍ എഴുതിപ്രസദ്ധീകരിക്കുന്നതാണ് ഈ നോവലിലെ പ്രമേയം , സ്ത്രീ മനസ്സിന്റെ അഗധതലങ്ങളിലേക്കുള്ള അന്വേഷണമാണ് ഇതിലൂടെ നോവലിസ്റ്റ് നിര്‍വ്വഹിക്കുന്നത് . വൈചിത്ര്യങ്ങളിലൂടെ കടന്നുപോകുന്ന കഥാവിഷ്കാരം വായനക്കാരില്‍ വിസ്മയവും കൗത്കവുമുണ്ടാക്കുന്നു . ഡി സി കിഴക്കേമുറി ജന്മശദാബ്ദി 2014 നോവല്‍ മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയകൃതി .