
“എന്റെ പ്രീയപ്പെട്ട ഋതുശലഭമേ നിന്റെ ഏകന്തത എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു. മൗനത്തിന്റെ കൂടുതുറന്ന് നീ പുറത്തേക്കു വന്നാലും....കറ്റിലുലയുന്ന മുന്തിരി വള്ളീകളിലൊന്നിതാ...നിന്റെ ഹൃദയത്തെ മെല്ലെ പുണരുന്നുണ്ട്.അതിന്റെ തളിരുകള്‍ നിന്റെ അധരത്തെ കവരാന്‍ ശ്രമിക്കുന്നു.....എനിക്കവരോട് അസൂയ തോന്നുന്നു. ഞാന്‍ നിന്നെ ഗാഢമായി പ്രണയിക്കുന്നുണ്ടല്ലോ. എന്റെ ഹൃദയം നിന്റെ ഹൃദയത്തെ വല്ലാതെ ചുംബിക്കുന്നുണ്ടല്ലോ..........”
വിശുദ്ധ പ്ര ണയത്തിന്റെ ഭാവഗീതങ്ങളായിത്തീരുന്ന ജിബ്രാന്റെ പ്രണയ ലേഖനങ്ങള്‍ . പ്രണയിക്കപ്പെടുന്നവര്‍ക്കും പ്രണയം കൊതിക്കുന്നവര്‍ക്കും ആത്മാവിലനുഭവിക്കാനുള്ള രചന. മലയാളത്തിന് ജിബ്രാന്റെ ഒരു പ്രണയോപഹാരം.
വിവര്‍ത്തനം: ഡോ മുഞ്ഞിനാട് പത്മകുമര്‍.