
മുതിര്‍ന്നവര്‍ക്കു തങ്ങളുടെ ബാല്യകാലത്തേയ്ക്ക് തിരിച്ചുപോകാന്‍ പ്രേരിപ്പിക്കുന്ന ബാലസാഹിത്യ കൃതിയാണ് മായാലോകത്തിലെ നൂനി. അവധി ആഘോഷിക്കുവാന്‍ ഗ്രാമത്തിലെ തന്റെ അപ്പൂപ്പന്റെയും അമ്മൂമ്മയുടേയും അടുത്തെത്തുന്ന നൂനി എന്ന പെണ്‍കുട്ടിയുടെ സാഹസിക കണ്ടുപിടുത്തത്തിന്റെ കഥയാണ് നോവല്‍ പറയുന്നത്. കര്‍ണ്ണാടകയിലെ സോമനഹള്ളി എന്ന ഗ്രാമവും ജീവിതവും ഈ പുസ്തകത്തില്‍ നിറഞ്ഞുനില്ക്കുന്നു. കൗതുകം നിറഞ്ഞ കണ്ണുകളുമായി നൂനിക്കൊപ്പം വായനക്കാരനെയും കൊണ്ടുപോകുകയാണ് സുധാമൂര്‍ത്തി. അജ്ജിയുടേയും അജ്ജയുടേയും ചിട്ടകളിലൂടെ ജീവിക്കുകയും ഒപ്പം കാട്ടില്‍ മറഞ്ഞുകിടക്കുന്ന പടിക്കിണറിന്റെ രഹസ്യം കണ്ടെത്താന്‍ സാഹസികയാത്ര നടത്തുകയും ചെയ്യുന്ന നൂനി ബാലസാഹിത്യത്തിനൊര മുതല്‍ക്കൂട്ടാണ്.