
ഒരു ദേശത്തിന്റെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തിലേക്ക് ഇറങ്ങി ചെല്ലുന്ന നോവല്‍ അവിടുത്തെ സാധാരണ ജനത നേരിട്ട യാതനകളുടെ ചിത്രം കൂടി വരച്ചിടുന്നു. ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷകളുണര്‍ത്തിയ ദാസന് ജീവിതത്തില്‍ തിരഞ്ഞെടുക്കുന്ന വഴി അവന്റെയും കുടുംബത്തിന്റെയും ജീവിതം എങ്ങനെ മാറ്റിമറിക്കുന്നു എന്നതാണ് ഈ നോവലിന്റെ ഇതിവൃത്തം.
1992ല്‍ ആണ് മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന നോവലിന് ആദ്യ ഡി സി ബുക്സ് പതിപ്പിറങ്ങുന്നത്. എം.പി.പോള്‍ അവാര്‍ഡും മുട്ടത്തുവര്‍ക്കി അവാര്‍ഡും നേടിയ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ ഇംഗ്ലീഷിലേക്കും ഫ്രഞ്ചിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് വിവര്‍ത്തനം ‘ഓണ്‍ ദി ബാങ്ക്സ് ഓഫ് ദ് മയ്യഴി’ എന്ന പേരില്‍ 2014ല്‍ ഡി സി ബുക്സ് പുറത്തിറക്കിയിട്ടുണ്ട്.