
നിരവധി ഭാഷകളിൽ വിവർത്തനം ചെയ്യപ്പെടുകയും സിനിമയായി അഭ്രപാളിയിൽ അവതരിപ്പിക്കപ്പെടുകയും ചെയ്ത ക്ലാസിക് കൃതിയുടെ മലയാള പരിഭാഷ. അൽജീരിയൻ നഗരമായ ഒറാനിൽ 1940 - കളിൽ പടർന്നുപിടിക്കുന്ന പ്ലേഗ് എന്ന മാരകരോഗത്തെ ആസ്പദമാക്കി പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരൻ ആൽബേർ കമ്യു രചിച്ച നോവലാണ് ദി പ്ലേഗ്. പ്ലേഗ് എന്ന മാരകരോഗത്തിനടിപ്പെടുമ്പോൾ ഒരു സമൂഹംതന്നെ മറ്റുള്ളവരിൽ നിന്ന് ഒറ്റപ്പെടുകയാണ്. മരണത്തിൽനിന്ന് രക്ഷപെടാൻ മരുന്നു കണ്ടുപിടിക്കാൻ ഒറാനിലെ ഡോക്ടർമാരും അവരെ പിൻതാങ്ങുന്ന അധികാരവർഗ്ഗവും ശ്രമിക്കുന്നു. പുറംലോകവുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കപ്പെടുന്ന സാഹചര്യത്തിൽ ജീവിതത്തിലെ നിരർത്ഥകതയും നിസ്സഹായതയുമാണ് നോവലിസ്റ്റ് തുറന്നുകാട്ടുന്നത്. അധികാരമോ ഉന്നതപദവിയോ പ്ലേഗ് എന്ന രോഗത്തിനു മുന്നിൽ കീഴടങ്ങുന്നു. മരണത്തിൽ നിന്ന് ആരും രക്ഷപ്പെടുന്നില്ല.