
സുരക്ഷിത ഭക്ഷണത്തിനും ആരോഗ്യജീവിതത്തിനുമുള്ള പ്രാഥമിക പാഠങ്ങളാണ് ഡോ സുരേഷ് സി പിള്ളയുടെ പാഠം ഒന്ന്.
നോൺസ്റ്റിക്ക് പാത്രങ്ങളിൽ ദോശ ചുടരുത്, മുളച്ച ഉരുളകിഴങ്ങ് കഴിക്കരുത്, ബ്രോയിലർ ചിക്കൻ സുരക്ഷിതമാണോ?, അലൂമിനിയം പാത്രങ്ങൾ അപകടമാണോ?, മാങ്ങ പഴുപ്പിക്കുന്നത് വിഷം കൊണ്ടാണോ? മൈക്രോവേവ് ഓവനിൽ ആഹാരം ചൂടാക്കിയാൽ കാൻസർ വരുമോ? ഒറ്റമൂലി വിഷമാകുമ്പോൾ, ജനറിക് മരുന്ന് കഴിക്കണോ ബ്രാൻഡഡ് മരുന്നു കഴിക്കണോ? കാൻസറും കള്ളക്കഥകളും, സാനിറ്ററി നാപ്കിൻ അപകടകാരിയാണോ?, ശിശുക്കൾക്ക് തേനും വയമ്പും കൊടുക്കരുത്, ഉത്തരവാദിത്വത്തോടെ എങ്ങനെ മദ്യം കഴിക്കാം, അരിയിൽ ആഴ്സെനിക്കുണ്ടാകാം, ഓർഗാനിക് ഭക്ഷണത്തിനായി കൂടുതൽ പണം മുടക്കണ്ട എന്നിങ്ങനെ നാം അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ അടങ്ങിയ 39 ലേഖനങ്ങളും 25 ചെറുകുറിപ്പുകളും.
സദാ പഠിച്ചു കൊണ്ടിരിക്കാനും തെറ്റായ പാഠങ്ങളിൽ നിന്ന് രക്ഷപ്പെടാനുമുള്ള ക്ഷണം കൂടിയാണ് ഈ പുസ്തകം.