
നമ്മുടെ പ്രവര്‍ത്തനങ്ങള്‍ വിസ്മയംകൊണ്ട് സൃഷ്ടിക്കപ്പെടുന്നവയല്ല. മറിച്ച് നമ്മുടെ പ്രവര്‍ത്തനങ്ങളാണ് വിസ്മയം സൃഷ്ടിക്കുന്നത്. മികച്ച നേതൃത്വമാണ് നമ്മുടെ ജീവിതത്തിലും തൊഴിലിലും സ്ഥാപനങ്ങളിലും വിസ്മയങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ പിന്നിലെ രഹസ്യം. ഒക്ലഹോമിലെ ഒരു സാധാരണ കുടുംബത്തില്‍നിന്ന് വന്ന് ലോകത്തിലെതന്നെ ഏറ്റവും മികച്ച വിസ്മയങ്ങള്‍ സൃഷ്ടിക്കപ്പെടുന്ന വാള്‍ട്ട് ഡിസ്നി വേള്‍ഡിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സാരഥ്യം വഹിച്ച ലീ കോക്കറല്‍ തന്റെ ക്രിയേറ്റിംഗ് മാജിക് എന്ന കൃതിയില്‍ മികച്ച ഉപഭോക്തൃസേവനം കാഴ്ച്ചവയ്ക്കുന്നതിനു പിന്നിലെ 10 നേതൃത്വപാടവ തന്ത്രങ്ങളാണ് വ്യക്തമാക്കുന്നത്.