
സച്ചിൻ ടെണ്ടുൽക്കറുടെ ആത്മകഥ. സച്ചിന് ടെണ്ടുല്‍ക്കറിന്റെ പ്രചോദനം നിറഞ്ഞതും ത്രസിപ്പിക്കുന്നതുമായ ജീവിതകഥ വളരെ ലളിതമായി, ഗദ്യരൂപത്തില്‍, ഉത്തേജിപ്പിക്കുന്ന ഉദ്ധരണികളുടെയും സചിത്രആഖ്യാനത്തോടെയും കുട്ടികള്‍ക്കായി അവതരിപ്പിക്കുകയാണ് ഈ കൃതിയിലൂടെ. ഓരോ കുട്ടിക്കുമുള്ള സച്ചിന്റെ സന്ദേശമാണ് നിങ്ങളുടെ സ്വപ്നങ്ങള്‍ എത്തിപ്പിടിക്കാം.
മുംബൈയിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച്, സ്ഥിരപരിശ്രമവും കഠിനാധ്വാനവും അര്‍പ്പണബോധവും കൊണ്ട് ഉയരങ്ങള്‍ കീഴടക്കിയ ചരിത്രമാണ് സച്ചിനുള്ളത്. അസാധ്യമെന്നു കരുതുന്ന ലക്ഷ്യങ്ങളും നേട്ടങ്ങളും കരഗതമാക്കാന്‍ സച്ചിന് പുലര്‍ത്തിയ നിശ്ചയദാര്‍ഢ്യവും ദിശാബോധവും ഏതൊരാള്‍ക്കും അനുകരണീയമാണ്.