
കേരള രാഷ്ട്രീയമെന്ന മുന്നണി തെരുക്കൂത്തിനെ
കശക്കിയെറിയുന്ന ഒരു മുഴുനീളന്‍ നോവലാണ്
കെ.രാധാകൃഷ്ണന്റെ നഹുഷപുരാണം.
അധികാരത്തിന്റെ അടങ്ങാത്ത വിശപ്പുമായി, സങ്കീര്‍ണമായ തിന്മയുടെ ദൂഷിതവലയത്തിനകത്ത് ചുവടുവെയ്ക്കുന്ന രാഷ്ട്രീയോപജീവികളുടെ മുഴുവന്‍ ചെയ്തികളെയും ഒരു നോവലിലൂടെ ചിത്രണം ചെയ്ത് സമര്‍ത്ഥിക്കുന്നത് നമ്മുടെ സാഹിത്യത്തിന്റെ വിജയമാണ്. -വി.കെ.എന്‍
കേരള രാഷ്ട്രീയം പശ്ചാത്തലമായി എഴുതപ്പെട്ട പ്രശസ്ത നോവലിന്റെ മൂന്നാമത് പതിപ്പ്.