
പദ്മ രാജന്റെ എന്നെ വളരെ ആകര്‍ഷിച്ച രണ്ടു നോവലുകള്‍ ഉണ്ട്.. ഒന്ന് മരിക്കുന്നതിനു കുറച്ചു മുമ്പ് മാതൃഭൂമിയില്‍ വന്ന പ്രതിമയും രാജ കുമാരിയും .. അതിലും വളരെ മുന്‍പ് കുംകുമം വാരികയില്‍ വന്ന.. നക്ഷത്രങ്ങളെ കാവല്‍ വിഷയ ലമ്പടന് ആയ പ്രഭു.. അവന്റെ ദുര് നടപടികള്‍ അറിയാതെ അവനെ സ്നേഹിച്ച കല്യാണി കുട്ടി.. അച്ഛനില്ലാത്ത അവള് അല്പവും ഭയക്കാതെ സിംഹത്തിന്റെ ഗുഹയില്‍ ചെല്ലുകയാണ്.. മൂന്നു വേശ്യകളും ആയി ധൂര്തടിച്ച ഒരു രാത്രിക്ക് ശേഷം .. മുല്ല പൂ പോലെ സുന്ദരി ആയ കല്യാണി കുട്ടിയും മുഴുകുടിയന്‍ ആയ അവനെ അവള്‍ക്ക് താങ്ങാന്‍ ആവുന്നില്ല ..