
എന്റെ ജീവിതത്തിലും ഒരുപാടാളുകള്‍ വന്നു. അങ്ങനെ വന്നവരെ, എന്നെ തൊട്ടവരെ, എന്നെ കുറെക്കൂടി നല്ലൊരു മനുഷ്യനാകാന്‍ പ്രേരിപ്പിച്ചവരെ ഞാന്‍ വിളിക്കുന്ന പേരാണ് ദൈവത്തിന്റെ ചാരന്മാര്. ഇവരെ പരിചയപ്പെട്ടു കഴിയുമ്പോള്‍ നിങ്ങള്‍ ഒരുപക്ഷേ, സ്വന്തം ജീവിതത്തിലേക്ക് ഒരു ബൈനോക്കുലറുമായി ഇറങ്ങിയെന്നിരിക്കും, നിങ്ങളുടെ ജീവിതത്തിലേക്ക് അയയ്ക്കപ്പെട്ട ദൈവത്തിന്റെ ചാരന്മാരെ കണ്ടെത്താന്‍. പല വേഷങ്ങളില്‍ അവര്‍ നിങ്ങളുടെ ചുറ്റിലുമുണ്ട്. അവരെ കാണുവാനും കേള്‍ക്കുവാനും മനസ്സിലാക്കുവാനും ഈശ്വരന് നിങ്ങള്‍ക്ക് പുതിയൊരു കണ്ണും ചെവിയും ഹൃദയവും നല്കട്ടെ - ജോസഫ് അന്നംകുട്ടി ജോസ്.