
തൃക്കോട്ടൂരിലെ ഭാഷ ഒരു ജനതയെയും ഒരു കാലഘട്ടത്തെയും പ്രതിനിധാനം ചെയ്യുന്നുണ്ട്. ഇവിടെ ഭാഷ ജീവിതം തന്നെയാണ്. 'തൃക്കോട്ടൂര്‍ നോവെല്ലകള്‍ വായിക്കുന്നവര്‍ക്ക് ആധുനിക പൂര്വ്വകേരളത്തിന്റെ യഥാര്‍ത്ഥ ചിത്രമാണ് ലഭിക്കുക. മലബാറിലെ മലയാളവും, മലയാളത്തിലെ ജീവിത താളവും വരും തലമുറയ്ക്കു കൈമാറാന്‍ കഴിയും വിധം യു. എ. ഖാദര്‍ ആവിഷ്കരിച്ചിട്ടുണ്ട്.' -പി. കെ. പോക്കര്