
ആറ് സാഹിത്യപുരസ്കാരങ്ങള്‍ ലഭിച്ച കൃതി.
ഒരു മഹാകാവ്യത്തിനെന്നപോലെ മഹത്തായ നോവലിനും ലക്ഷണം പറയാന്‍ ശ്രമിക്കുകയാണെങ്കില്‍ ഗ്രാമവര്‍ണ്ണന, നഗരവര്‍ണ്ണന, സമരവര്ണ്ണന, പ്രണയ വര്‍ണ്ണന, കോടതികേസ് വര്‍ണ്ണന അതെല്ലാം ചേര്‍ന്ന് ഈ നോവലിനെ ഒരു ഇതിഹാസമാക്കുന്നു. ഏതാണ്ടൊരു നുറ്റാണ്ടുകാലത്തെ പരിണാമദശകളിലൂടെ, അവിടെ ജീവിക്കുന്ന പലമനുഷ്യരുടെ ജീവിതഗതിയിലൂടെ ആ പ്രദേശത്തിന് ഒരു മനുഷ്യമുഖവും വ്യക്തിത്വവും നല്കുന്നതില് നോവലിസ്റ്റ് വിജയിച്ചിരിക്കുന്നു.