
ജീവിതമെന്ന ചാണക്കല്ലിൽവെച്ച് കാലമെന്ന ശില്പി മനുഷ്യനു വരുത്തുന്ന രൂപഭേദങ്ങളെക്കുറിച്ചാണ് ഈ നോവൽ. വിപ്ലവത്തീനാമ്പുകൾക്കിടയിൽ ഈയാംപാറ്റച്ചിറകുകൾ വിടർത്തി പറക്കുന്ന അച്ചു. ''വെളിച്ചം അംഗീകരിക്കാത്ത സ്വന്തം രഹസ്യങ്ങളുംകൊണ്ട്'' ദാരിദ്ര്യത്തിന്റെ ചുഴിക്കുത്തിൽ വട്ടംചുറ്റുന്ന സുലു… ജീവിതം നിർദ്ദയം അകപ്പെടുത്തിക്കളഞ്ഞ ഈ അനാഥാത്മാക്കളുടെ വേദനയുടെ വേദാന്തപ്പൊരുൾ ചൊല്ലിയുറപ്പിക്കുന്ന ആഖ്യായിക.