
നിർവികാരതയുടെയും നിസ്സംഗതയുടെയും തുരുത്തിൽ ജീവിക്കുന്ന ആഗ്നസിന്റെ കഥ. അപ്രതീക്ഷിതമായി സംഭവിച്ച ദുരന്തത്തിൽ നിന്ന് രക്ഷപ്പെടാൻ നാട്ടിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് ജീവിതം പറിച്ചു നടുമ്പോഴും ഗൃഹാതുരമായ ഓർമകളിൽ നിന്നും വിഷാദങ്ങളിൽ നിന്നും അവർക്ക് മോചനമില്ല. ഹൃദയക്യമുള്ള സുഹൃത്തുക്കളാകട്ടെ ദേശാടനപക്ഷികളെ പോലെ എവിടെയൊക്കെയോ ചേക്കേറുകയും ചെയ്തു. നിരാലംബരായ ജീവിതത്തിന്റെ ശൂന്യസ്ഥലികൾ.