
മദ്രാസ് പ്രവിശ്യയില്‍പെട്ട മലബാറില്‍ ചെങ്ങോട് മലയുടെ അടിവാരത്തില്‍ സ്ഥിതി ചെയ്യുന്ന കോട്ടൂര്‍ ഗ്രാമത്തില്‍ ഒരു മഹാപ്രസ്ഥാനത്തിന്റെ അലയടികള്‍ ഉണര്‍ത്തിയ ചരിത്രമാണ് 'കെ ടി എന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും' എന്ന നോവല്‍. 'മാജിക്കല്‍ ഹിസ്റ്റ്റി' എന്നു വിശേഷിപ്പിക്കാവുന്ന ഈ നോവലില്‍ ഇന്ത്യയുടെ, കേരളത്തിന്റെ , സ്വാതന്ത്ര്യസമരപ്രസ്ഥഅനത്തിന്റെ എപ്പിക് ക്യാന്‍വാസാണ് വിടരുന്നത്.ഇതു റിയലാണോ,അണ്‍റിയലാണോ എന്നു അന്ദേഹിക്കുംവിധം ബോധാബോധങ്ങളെ ഈ കൃതി സൂക്ഷ്മവിശകലനം ചെയ്യുന്നു.