
ലോഹിതദാസിന്റെ ആത്മകഥനങ്ങളാണ് ഈ പുസ്തകത്താളുകള്‍.ജീവിതത്തിലുടനീളം കയ്പ്പും വേദനയും ഏറ്റുവാങ്ങിയ ഒരേകാകിയുടെ അനുഭവസാക്ഷ്യങ്ങള്‍.ഈ അനുഭവകുറുപ്പുകളിലുടനീളം അദ്ദേഹം വാരിവിതറിയ മരണത്തിന്റെ ഗന്ധമാണ് നമ്മെ പരിഭ്രമിപ്പിക്കുന്നത്.ബഹദൂര്‍, ശങ്കരാടി,രവീന്ദ്രമാസ്റ്റര്,പത്മരാജന്,ഭരതന്,ഒടുവില്‍ ഉണ്ണികൃഷ്ണന്,എന്നിങ്ങനെ ഒട്ടേറെ സഹപ്രവര്‍ത്തകരുടെ മരണത്തിന്റെ ഘോഷയാത്ര.അവസാനം ഒരു കടങ്കഥ പോലെ മരണത്തിന്റെ അജ്ഞാതമായ ഭൂമികകളിലേക്ക് ലോഹിതദാസും – ജീവിതത്തിന്റെ നിസ്സാരതയും മരണത്തിന്റെ കരാളതയും നിറഞ്ഞുനില്ക്കുന്ന ഒരു ബര്ഗ്മാന് ചിത്രം പോലെ.ആത്മസ്പര്ശിയാണ് ഈ കഥനങ്ങള്‍.തന്റെ പ്രതിഭാവിശേഷം ഒരു ചലച്ചിത്ര സംവിധായകന്റേതുമാത്രമല്ല എഴുത്തുകാരന്റേതു കൂടിയാണെന്ന് ബോധ്യപ്പെടുത്തുന്ന അതിമനോഹരമായ കുറിപ്പുകള്‍.