
ജീവിതത്തിന്റെയും പ്രണയത്തിന്റെയും രതിയുടെയും വ്യത്യസ്തതലങ്ങളെ ആവിഷ്കരിക്കുന്ന നോവല്‍. മൂന്നു ശതാബ്ദങ്ങള്‍ക്കപ്പുറം ജലസമാധിയടഞ്ഞ ജനറല്‍ ആല്ബര്ട്ടോമെയര് എന്ന ഭീമാകാരക്കപ്പല് അന്വേഷിച്ചു പുറപ്പെട്ട ക്യഷ്ണചന്ദ്രന്‍. അവന്റെ ജന്മാന്തര പ്രേമത്തിന്റെയും കാത്തിരിപ്പിന്റെയും കഥ. മലയാള ചെറുകഥയില്‍ എണ്ണം പറഞ്ഞ സൃഷ്ടികളിലൂടെ ആസ്വാദക മനസ്സില്‍ ചിരപ്രതിഷ്ഠ നേടുകയും ദേശീയ തലത്തില്‍ യുവസാഹിത്യകാരന്മാര്ക്കുള്ള പുരസ്കാരം കരസ്ഥമാക്കുകയും ചെയ്ത ഇന്ദുമേനോന്റെ ആദ്യനോവല്‍.