
അതിതീക്ഷ്ണമായ ചില ജീവിതാനുഭവങ്ങളെ ചിലപ്പോഴെങ്കിലും കഥയിലേക്കു പകര്‍ന്നുവെക്കാന്‍ നമുക്ക് കഴിയുകയില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ ജീവിതം എന്ന മഹത്തായ കഥയെഴുതുന്ന കാലം എന്ന വലിയ കഥാകാരനെ മനസ്സുകൊണ്ട് നാം നമിക്കുന്നു....
മധ്യയിങ്ങനെ കാണുന്നനേരത്ത്, ദാസ് ക്യാപിറ്റല്‍ എന്നീ പുസ്തകങ്ങള്‍ക്കുശേഷം മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന് സുഭാഷ് ചന്ദ്രന്റെ ഓര്‍മക്കുറിപ്പുകളുടെ സമാഹാരം.
കഥയുടെയോ നോവലിന്റെയോ വാര്പ്പുമാതൃകയിലൊന്നും
ഒതുങ്ങാതെ എക്കാലവും അനുഭവങ്ങളായിത്തന്നെ പൊള്ളിക്കുകയും തലോടുകയും ചെയ്യുന്ന ഈ ഓര്‍മകള്‍ എഴുത്തുകാരന്റെ ജീവിതത്തിലെ പല കാലങ്ങളിലൂടെയുള്ള വിസ്മയസഞ്ചാരങ്ങളാണ്.