
ഓഹരി വിപണി. അടുത്തസ്നേഹിതര് പോലും ശത്രുവാണ് ഇവിടെ. പരാജയത്തെ നേരിടണം. ധൈര്യത്തോടെ, മറച്ചുവയ്ക്കാതെ. എല്ലാ കളികളും തോല്ക്കുകയില്ല, എല്ലാം വിജയിക്കുകയുമില്ല. വ്യക്തികളും ബുദ്ധിശക്തിയുമാണ് അന്യോന്യം മാറ്റുരയ്ക്കേണ്ടത്. ആണും പെണ്ണും അല്ല പ്രശ്നം. ഇതിന്റെയെല്ലാം ത്രില്ലനുഭവിക്കുന്ന മിനി, അനിയൻരാജാ, ശർമ്മാജി, മാത്യൂസ്, മോഹൻദാസ്, അശോകൻ... ഓഹരി വിപണിയുടെ ഉള്ളുകള്ളികള്‍ അനാവരണം ചെയ്തുകൊണ്ട് മലയാളത്തിലുണ്ടായ പ്രഥമ നോവൽ.