
ഗ്രാമവും പ്രേമവും വിരഹവും എല്ലാം രസകരമായ ഒരു കഥയില്‍ ഒന്നിക്കുന്നു. ആഹ്ലാദകരമായ വായന അന്യംനിന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് വിശ്വസിച്ചു കൈയിലെടുക്കാവുന്ന ഒരു നോവല്‍. ജാതിമതഭേഭമില്ലാത്ത പൗരന്മാരെ പ്രേമിക്കാന്‍ പഠിപ്പിക്കുന്ന രാമേട്ടനും സുമിത്രടീച്ചറും ആത്മാര്‍ത്ഥമായി പ്രേമിക്കാന്‍ തുടങ്ങുകയാണ്. വിവാഹശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ്. അവര്‍ നേരിടുന്ന പ്രതിസന്ധികള്‍ രസകരമായ ഒരു സിനിമ കാണുന്നതുപോലെ അക്ഷരങ്ങളിലൂടെ കണ്ടറിയാം ഈ നോവലില്‍.