
തിരുവിതാംകൂറിലെ ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയ ചരിത്രമാണ് സി.വിയുടെ ദിവാന് ഭരണം മുതല്‍ കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭവരെയുള്ള ഏണിപ്പടികളുടെ അന്തര്‍ധാര. ഒരു ക്ലാര്‍ക്കില്‍ നിന്ന് ചീഫ് സെക്രട്ടറി സ്ഥാനം വരെ ഉയരുന്ന കേശവപിള്ള, യാതൊരു മനഃസാക്ഷിക്കുത്തും കൂടാതെയാണ് ഭൗതിക വിജയത്തിനായി ശ്രമിച്ച് അധികാരവും സ്വാധീനവും നേടുന്നത്. ജീവിതത്തിലെ ബന്ധങ്ങളെയെല്ലാം ഭൌതിക വിജയത്തിനായുള്ള ഏണിപ്പടികള്‍ മാത്രമായാണ് അയാള്‍ കണ്ടത്. അതില്‍ ഒരു കുറ്റബോധവും കേശവപിള്ളയ്ക്കില്ല. കാലത്തിന്റെ തികവില്‍ കേശവപിള്ളയ്ക്കും അധികാരമൊഴിഞ്ഞുകൊടുക്കേണ്ടി വരുന്നു. സി വിയുടെ ദിവാന് ഭരണം മുതല്‍ കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ വരെയുളള തിരുവതാംകൂറിന്റെ രാഷ്ട്രീയചരിത്രവും ഈ നോവല്‍ പറയുന്നു.