
മത പ്രേരിതമെന്നതിനേക്കളുപരി മാധ്യമ പ്രേരിതമായ മതാന്ധതയാണ് കേരളത്തിൽ ശക്തിനേടിക്കൊണ്ടിരിക്കുന്നത് അത്തരം ഒരു വൻ നുണയുടെ ഭീകരതക്ക് കീഴടങ്ങിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ ഭാവിക്ക് മത പൗരോഹിത്യങ്ങളെ പറ്റിയുള്ള എല്ലാ തിരിച്ചറിവുകളും. വിലപ്പെട്ടവയാണ് ഷിബു കെ പി യുടെ പരായണപരത നിറഞ്ഞ ഈ ആത്മകഥാ കഥനം മത മാധ്യമ കൂട്ടുകെട്ട് നമ്മുടെ മേൽ നടത്തിക്കൊണ്ടിരിക്കുന്ന പ്രാകൃതമായ നീരാളിപ്പിടുത്തത്തിനെതിരെയുള്ള പ്രതിരോധത്തിൽ ഒരു പുതിയ സമര മുഖം എന്നതിൽ സംശയമില്ല. സുതര്യത അത്യാവശ്യവും എന്നാൽ അല്പം പോലും ലഭ്യവുമല്ലാത്ത ഒരു മേഖലയെപ്പറ്റി വേട്ടിത്തുറന്നുള്ള വെളിപ്പെടുത്തലുകളാണ് അദ്ദേഹം നടത്തുന്നത്. --സക്കറിയ
എന്റെ ആമേന്‍ അടിവരയിടുന്ന ഒരു പുസ്തകം : സിസ്റ്റര്‍ ജെസ്മ