
വിശ്വസാഹിത്യത്തിലെ മഹനീയങ്ങളായ 'മാസ്റ്റർപീസു'കളിൽ ഒന്നായിട്ടാണ് ഈ നോവൽ പരിഗണിക്കപ്പെടുന്നത്. ജീവിതത്തിനോടുള്ള അഗാധമായ ആസക്തിയോടൊപ്പം തന്നെനിസ്തുലമായ രോഗപീഡയുടെ കാഠിന്യത്താൽ മരണം കാക്ഷിക്കുകയും ചെയ്യുന്ന ഇവാൻ ഇലീച്ചിന്റെ ആത്മഗതങ്ങൾ വായനക്കാരനെ സങ്കടപ്പെടുത്തുക തന്നെചെയ്യും. ജീവിച്ച ജീവിതം രോഗമായി വന്നുവേട്ടയാടുമ്പോൾ അതിൽ ദുരൂഹമായ പീഡയാനുഭവിക്കുന്ന എല്ലാമനുഷ്യരുടേയും കഥയാണിത്. ഭാഷയുടെ ശക്തികൊണ്ട് ടോൾസ്റ്റോയി സൃഷ്ടിക്കുന്ന ലോകം അനുപമമാണ്. 'മരണത്തിൽ ജീവിക്കുക' എന്നതായിരിക്കാം അനുവാചകന് ഈ നോവൽ സമ്മാനിക്കുന്നത്.