
പ്രശസ്ത ചലചിത്രനടനായ ജനാര്ദ്ദനന് തന്റെ ജിവിതം എഴുതുന്നു. വൈക്കത്തിനടുത്ത് ഉല്ലല എന്ന ഗ്രാമത്തിന്റെ സ്വച്ഛതയില്‍ ജനിച്ച് പലയിടത്തായി അലഞ്ഞ് യാദൃച്ഛികമായി ചലചിത്രമേഖലയിലേയ്ക്ക് എത്തിച്ചേരുന്നതും ചലചിത്രലോകത്തെയും പുറത്തെയും സൗഹൃദങ്ങളിലൂടെയും കുടുംബജീവിത്തിലെ വിവിധ ഘട്ടങ്ങളിലൂടെയും കടന്നുപോകുന്നതും ജനാര്ദ്ദനന് സ്വന്തം വാക്കുകളിലൂടെ വിവരിക്കുന്നു. എഴുത്തുകാരനോ വലിയവായനക്കാരനോ അല്ലാതിരുന്നിട്ടും ഹൃദയത്തില്‍ നിന്നും വരുന്ന വാക്കുകളും ഊഷ്മളതയാല്‍ ഈ ഓര്‍മ്മക്കുറിപ്പുകള്‍ ഹൃദ്യമായ ഒരു വായാനാനുഭവം നല്കുന്നു.