
എ പി ജെ അബ്ദുൾ കലാമിന്റെ 'അഗ്നിച്ചിറകുകൾ' ക്കുശേഷം ഇന്ത്യൻമനസ്സിനെ ജ്വലിപ്പിക്കുന്ന ആത്മകഥ.
കുറ്റമറ്റ ഏത് ഉപഗ്രഹവിക്ഷേപണത്തിനും ഭാരതം ഇന്നും ആശ്രയിക്കുന്ന പി എസ് എൽ വി, ലോകത്തിനു മുമ്പിൽ ഭാരതത്തിന്റെ അഭിമാനമുയർത്തിയ ചന്ദ്രയാൻ, ജി എസ് എൽ വി, സ്പേസ് കാപ്സ്യൂൾ റിക്കവറി, എഡ്യൂസാറ്റ് തുടങ്ങി നിരവധി സംരംഭങ്ങളുടെ വിജയഗാഥകളും നിർമ്മാണഘട്ടത്തിലെ വെല്ലുവിളികളും പ്രതിസന്ധികളും മുഖ്യശില്പി ഇതാദ്യമായി ലോകത്തോടു വെളിപ്പെടുത്തുന്നു.
ഐ എസ് ആർ ഓ ചാരക്കേസ്സിന്റെ യാഥാർത്ഥ്യം, ആൻട്രിക്സ് - ദേവദാസ് വിവാദങ്ങളുടെ യഥാർഥ വസ്തുതകൾ തുടങ്ങി ഇന്നേവരെ പുറംലോകമറിയാത്ത രഹസ്യങ്ങൾ.
മാൻഡ് സ്പേസ് മിഷൻ ഉൾപ്പെടെ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണമേഖലയുടെ ഭൂത - ഭാവി - വർത്തമാനങ്ങൾ അടയാളപ്പെടുത്തുന്ന, ഇന്ത്യൻ മനസ്സിനെ ജ്വലിപ്പിക്കുന്ന വ്യത്യസ്തമായ ആത്മകഥ.